Section

malabari-logo-mobile

ആഗോളതലത്തില്‍ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണം കുറയുന്നു; നാട്ടിലേക്ക്‌ ഏറ്റവും കൂടുതല്‍ പണമയച്ചത്‌ ഖത്തറിലെ ഇന്ത്യക്കാര്‍

HIGHLIGHTS : ദോഹ: ആഗോളതലത്തില്‍ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍ കുറവ്‌ സംഭവിച്ചതായി റിപ്പോര്‍ട്ട്‌. 2015 ല്‍ 582 ബില്യന്‍ യുഎസ്‌ ഡോളറാണ്‌ അയച്ചതെ...

 

Untitled-1 copyദോഹ: ആഗോളതലത്തില്‍ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍ കുറവ്‌ സംഭവിച്ചതായി റിപ്പോര്‍ട്ട്‌. 2015 ല്‍ 582 ബില്യന്‍ യുഎസ്‌ ഡോളറാണ്‌ അയച്ചതെങ്കില്‍ 2014 ല്‍ ഇത്‌ 592 ബില്യന്‍ ഡോളറായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇത്‌ രണ്ട്‌ ശതമാനം കുറവ്‌ രേഖപ്പെടുത്തി. അയക്കുന്ന പണത്തില്‍ കുറവ്‌ സംഭവിച്ചിട്ടുണ്ടെങ്കിലും 2014 നെക്കാള്‍ 2015 ലാണ്‌ പ്രവാസികളുടെ എണ്ണം.

അതെസമയം പണമയക്കുന്നവരില്‍ ഖത്തറിലെ ഇന്ത്യക്കാരാണ്‌ സ്വന്തം രാജ്യത്തേക്ക്‌ ഏറ്റവും കൂടുതല്‍ പണം അയച്ചത്‌. 398 കോടി യു എസ്‌ ഡോളറാണ്‌ ഇന്ത്യക്കാര്‍ നാട്ടിലേക്ക്‌ അയച്ചത്‌. 202 കോടി യു എസ്‌ ഡോളര്‍ നാട്ടിലേക്കയച്ച നേപ്പാളികളാണ്‌ രണ്ടാം സ്ഥാനത്ത്‌. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തി പ്രവര്‍ത്തിക്കുന്ന പി.ഇ.ഡബ്ല്യു എന്ന ഗവേഷണ സ്ഥാപനമാണ്‌ ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!