Section

malabari-logo-mobile

ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങള്‍ക്കും നിയന്ത്രണം

HIGHLIGHTS : ദോഹ: ഗാര്‍ഹിക തൊഴിലാളികളുടെ വേതന ആനുകൂല്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ഒരുങ്ങുന്നു. ഇക്കാര്യം സംബന്ധിച്ച കരട് നിയമത്തിന് കഴിഞ്ഞ ഫ...

ദോഹ: ഗാര്‍ഹിക തൊഴിലാളികളുടെ വേതന ആനുകൂല്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ഒരുങ്ങുന്നു. ഇക്കാര്യം സംബന്ധിച്ച കരട് നിയമത്തിന് കഴിഞ്ഞ ഫെബ്രുവരിയില്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു.

സ്‌പോണ്‍സറോടൊപ്പം വീടുകളില്‍ താമസിച്ച് ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ കരാറിന്റെയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാകണം ജോലി ചെയ്യാനെന്ന് നിയമം നിര്‍വചിക്കുന്നു. തൊഴില്‍ കരാറില്‍ വേതന പ്രശ്‌നം, വാര്‍ഷികാവധി, യാത്രാ ടിക്കറ്റ് എന്നിവയെല്ലാം വ്യക്തമാക്കും. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വാരാന്ത്യ അവധി നല്‍കാനും ജോലി സമയവും അധിക ജോലി സമയവും പരിമിതപ്പെടുത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേത് പോലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലിയില്‍ നിന്ന് പിരിച്ചുവിടുമ്പോള്‍ ആനുകൂല്യം നല്‍കുന്നത് സംബന്ധിച്ചും കരട് നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.

sameeksha-malabarinews

ഗാര്‍ഹിക തൊഴിലാളികളുടെ പ്രതിമാസ വേതനം തൊഴിലുടമ ബാങ്ക് വഴി നല്‍കുകയോ അല്ലെങ്കില്‍ വേതനം നല്‍കിയതിന്റെ രസീത് സൂക്ഷിക്കാനോ നിയമം വ്യവസ്ഥ ചെയ്യുന്നു. തൊഴിലാളി വേതനം സ്വീകരിച്ചതിന്റെ രസീത് ഇരുപാര്‍ട്ടികളും കൈവശം സൂക്ഷിച്ചിരിക്കണം. വീട്ടിലെ ചുമതലകള്‍, അവധി, ജോലി സമയം തിരഞ്ഞെടുപ്പ് എന്നിവയെല്ലാം നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അധികൃതരുടെ അംഗീകാരം നേടിയ സ്ഥാപനങ്ങളായിരിക്കണം ഗാര്‍ഹിക തൊഴിലാളികളെ തിരഞ്ഞെടുക്കേണ്ടത്. കോമ്പീറ്റന്റ് അതോറിറ്റിയില്‍ നിന്ന് അനുമതി ലഭിക്കുന്നവര്‍ക്കാണ് രാജ്യത്ത് ജോലി ചെയ്യാന്‍ അനുമതി. അഞ്ചുവര്‍ഷ കാലാവധിയിലേക്ക് തൊഴില്‍ പെര്‍മിറ്റ് നിയന്ത്രിച്ചിട്ടുണ്ട്. തൊഴിലുടമയുടെ അപേക്ഷ പ്രകാരം കരാര്‍ കാലാവധി നീട്ടാം. തൊഴില്‍ വിസയുള്ളവരും സാംക്രമിക രോഗങ്ങളില്ലാത്ത ആരോഗ്യവാനും പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് രാജ്യത്ത് ജോലി ചെയ്യാന്‍ അനുമതി. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തിയാകരുതെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!