ലോക പുരുഷ ഹാന്റ്ബാളിന്റെ ദിനങ്ങള്‍ താന്‍ എണ്ണിത്തീര്‍ക്കുകയായിരുന്നു; ശൈഖ് ജുവാന്‍ ബിന്‍ ഹമദ് ആല്‍ താനി

0_153_638x320 Q15-MASTER-A-ENG-CMYKദോഹ: ഇരുപത്തിനാലാമത് ലോക പുരുഷ ഹാന്റ്ബാളിന്റെ ദിനങ്ങള്‍ താന്‍ എണ്ണിത്തീര്‍ക്കുകയായിരുന്നുവെന്ന് ഖത്തര്‍ 2015 സംഘാടക സമിതി പ്രസിഡന്റ് ശൈഖ് ജുവാന്‍ ബിന്‍ ഹമദ് ആല്‍ താനി പറഞ്ഞു. തങ്ങള്‍ക്ക് കഴിയാവുന്നതിന്റെ ഏറ്റവും മികച്ച രീതിയിലായിരിക്കും സംഘാടനം.
ഹാന്റ് ബാള്‍ ടൂര്‍ണമെന്റ് ഖത്തരി സമൂഹത്തില്‍ മികച്ച പ്രതികരണമായിരിക്കും സൃഷ്ടിക്കുക. ഖത്തര്‍ നാഷണല്‍ ഒളിംപിക് കമ്മിറ്റിക്കും മറ്റ് നിരവധി കായിക സംഘടനകള്‍ക്കും കായിക വിനോദങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് ഏറെ സഹായകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തില്‍ പങ്കെടുക്കുന്ന 24 ടീമുകള്‍ക്കും ഒഫീഷ്യലുകള്‍ക്കും ആരാധകര്‍ക്കും വാര്‍ത്താ മാധ്യമ പ്രവര്‍ത്തകര്‍ക്കും ആവശ്യമായ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തിന് ഓര്‍ക്കാന്‍ സാധിക്കുന്ന മികച്ച പരിപാടിയായിരിക്കും തങ്ങള്‍ സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top