പി രാജീവ്‌ എറണാകുളത്തും പിമോഹന്‍ കോഴിക്കോടും സിപിഐഎം ജില്ലാ സെക്രട്ടറിമാര്‍

Untitled-1 copyകൊച്ചി/കോഴിക്കോട്‌: സിപിഐഎം ജില്ലാ സെക്രട്ടറിമാരായി പി.രാജീവിനെ എറണാകുളത്തും പി മോഹനെ കോഴിക്കോടും തെരഞ്ഞെടുത്തു. എറണാകുളം ജില്ലാക്കമ്മിറ്റിയില്‍ 9 പുതിയ മുഖങ്ങളും കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയില്‍ 5 പുതുമുഖങ്ങളുമാണ്‌ ഉള്ളത്‌.

എറണാകുളം ജില്ലാക്കമ്മിറ്റിയില്‍ നിന്ന്‌ സരോജിനി ബാലാനന്ദന്‍ അടക്കമുള്ളവരെയാണ്‌ ഒഴിവാക്കിയത്‌. ഒളിക്യാമറാ വിവദത്തല്‍ കുടുങ്ങിയ ഗോപി കോട്ടമുറിക്കല്‍ ജില്ലാക്കമ്മിറ്റിയില്‍ തിരിച്ചെത്തി. പിണറായി പക്ഷത്തിനാണ്‌ ജില്ലാക്കമ്മിറ്റിയില്‍ ഭൂരിപക്ഷം.

കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയില്‍ അഞ്ച്‌ പുതുമുഖങ്ങളാണ്‌ ഇടം നേടിയത്‌. മൂന്ന്‌ തവണ ജില്ലാ സെക്രട്ടറിയായ ടിപി രാമകൃഷ്‌ണന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ്‌ പി മോഹനന്‍ ജില്ലാ സെക്രട്ടറിയാകുന്നത്‌. പി കെ പ്രംനാഥ്‌, എം ഗിരീഷ്‌, പി വിശ്വനാഥന്‍, കെ പുഷ്‌പജ, കെ ചന്തു എന്നിവരാണ്‌ കമ്മിറ്റിയിലെ പുതുമുഖങ്ങള്‍.

Share news
error: Content is protected !!
Scroll to Top