Section

malabari-logo-mobile

ഖത്തറില്‍ സ്വര്‍ണത്തിന് വില കുറഞ്ഞു;വില്‍പ്പനയില്‍ വര്‍ധനവ്

HIGHLIGHTS : ദോഹ: രാജ്യത്ത് സ്വര്‍ണവിലയില്‍ കുറവ് വന്നതോടെ സ്വര്‍ണവില്‍പ്പന വര്‍ധിച്ചിരിക്കുന്നു. 155 റിയാലായിരുന്നു ഒരുഗ്രാം സ്വര്‍ണത്തിന്റെ നേരത്തെ വില. എന്നാ...

ദോഹ: രാജ്യത്ത് സ്വര്‍ണവിലയില്‍ കുറവ് വന്നതോടെ സ്വര്‍ണവില്‍പ്പന വര്‍ധിച്ചിരിക്കുന്നു. 155 റിയാലായിരുന്നു ഒരുഗ്രാം സ്വര്‍ണത്തിന്റെ നേരത്തെ വില. എന്നാല്‍ ഇപ്പോള്‍ അത് 147 റിയാലായി കുറഞ്ഞിരിക്കുകയാണ്. ഇതോടെ വില്‍പ്പനയില്‍ 20 മുതല്‍ 22 ശതമാനം വരെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

വേനലവധിയായതിനാല്‍ പ്രവാസികള്‍ നാട്ടിലേക്ക് പോകുമെന്നതിനാല്‍ വരും ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്.

sameeksha-malabarinews

അമേരിക്കന്‍ ഡോളറിന്റെ ശക്തി വര്‍ധിച്ചതും അമേരിക്കന്‍ നയങ്ങളുമാണ് സ്വര്‍ണവിലയിലെ ഇടിവിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!