Section

malabari-logo-mobile

ഖത്തറില്‍ ഗതാഗത ലംഘനങ്ങള്‍ക്ക് പുതുക്കിയ പിഴതുക;പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

HIGHLIGHTS : ദോഹ: രാജ്യത്ത് ഗതാഗ ലംഘനങ്ങള്‍ക്ക് പുതുക്കിയ പിഴ തുക എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് ഖത്തര്‍ ഗതാഗതവകുപ്പ് അധികൃതര്‍. സാമൂഹിക മാ...

ദോഹ: രാജ്യത്ത് ഗതാഗ ലംഘനങ്ങള്‍ക്ക് പുതുക്കിയ പിഴ തുക എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് ഖത്തര്‍ ഗതാഗതവകുപ്പ് അധികൃതര്‍. സാമൂഹിക മാധ്യമങ്ങളിലൂടെയും വാട്‌സ്ആപ്പിലൂടെയുമാണ് പുതുക്കിയ പിഴത്തുകയുടെ പ്രിന്റ് അടക്കം ചിത്രമായി പ്രചരിക്കുന്നത്. ഇത്തരത്തില്‍ ഗതാഗത ലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ദ്ധിപ്പിച്ചു വെന്ന് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

ചുവപ്പ് സിഗ്നല്‍ മറികടന്നാല്‍ പതിനായിരം റിയാല്‍ വരെ പിഴയും ഒരുമാസം ജയില്‍ശിക്ഷയും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രചരിക്കുന്ന വ്യാജ ചിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റൊന്നില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ലോഗോ പതിച്ച ശേഷമാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. വ്യക്തതയില്ലാത്ത ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ മന്ത്രാലയം പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവിടുന്നതിന് മുമ്പ് പത്രമാധ്യമങ്ങളിലൂടെയോ അല്ലെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നോ സത്യാവസ്ഥ ഉറപ്പുവരുത്തണമെന്നും മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി.

sameeksha-malabarinews

അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവിടുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് മറ്റുള്ളവരെ ദോഷകരമായി ബാധിക്കുമെന്നുള്ളതിനാല്‍ അത്തരം പ്രചാരണം നടത്തുന്നത് ശിക്ഷാര്‍ഹമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന പല വെബ്‌സൈറ്റുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും യഥാര്‍ത്ഥ്യം മനസിലാക്കാതെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!