ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലുള്ളത്‌ 105 ഇന്ത്യക്കാര്‍

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ 105 ഇന്ത്യക്കാരും ഡീപ്പോര്‍ട്ടേഷന്‍ സെന്ററില്‍ 195 പേരുമാണുള്ളതെന്ന് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. എംബസി അധികൃതര്‍ സെന്‍ട്രല്‍ ജയിലും ഡീപ്പോര്‍ട്ടേഷന്‍ സെന്ററും സന്ദര്‍ശിച്ച് ഇന്ത്യക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. ഈ വര്‍ഷം ഇതുവരെ ഇന്ത്യന്‍

Untitled-1 copyദോഹ: ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ 105 ഇന്ത്യക്കാരും ഡീപ്പോര്‍ട്ടേഷന്‍ സെന്ററില്‍ 195 പേരുമാണുള്ളതെന്ന് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. എംബസി അധികൃതര്‍ സെന്‍ട്രല്‍ ജയിലും ഡീപ്പോര്‍ട്ടേഷന്‍ സെന്ററും സന്ദര്‍ശിച്ച് ഇന്ത്യക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാറുണ്ട്.
ഈ വര്‍ഷം ഇതുവരെ ഇന്ത്യന്‍ എംബസിയുടെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗത്തില്‍ 3781 പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 3943 പരാതികള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പരാതികള്‍ കുറവാണ് ലഭിച്ചിരിക്കുന്നത്.
നവംബര്‍ മാസത്തില്‍ ഇതുവരെ 20 ഇന്ത്യക്കാര്‍ മരിച്ചതായാണ് എംബസിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 2015ല്‍ ഖത്തറില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 260 ആയി. 2014ല്‍ ഇതേ സമയത്ത് 279 പേരാണ് മരിച്ചത്.
ഖത്തരി അധികൃതരില്‍ നിന്നും ലഭിച്ച അപേക്ഷകളെ തുടര്‍ന്ന് 16 ഇന്ത്യക്കാര്‍ക്ക് യാത്രാ രേഖകളും അടിയന്തിര സര്‍ട്ടിഫിക്കറ്റുകളും നവംബറില്‍ അനുവദിച്ചു. ഇന്ത്യന്‍ എംബസി നവംബറില്‍ 29 വിമാന ടിക്കറ്റുകളും അനുവദിച്ചിട്ടുണ്ട്.
വിമാന ടിക്കറ്റുകള്‍, സാമ്പത്തിക സഹായങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയ്ക്കായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം നിരവധി സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം നവംബറില്‍ ഒന്‍പത് വിമാന ടിക്കറ്റുകള്‍ അനുവദിച്ചിട്ടുണ്ട്.