HIGHLIGHTS : Punar Geham Flat: Sewage treatment plant inaugurated

പൊന്നാനിയിൽ മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിനായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കടലിന്റെ 50 മീറ്റർ പരിധിയിൽ താമസിക്കുന്ന കടലാക്രമണം നേരിടുന്ന 226 കുടുംബങ്ങൾക്കാണ് സംസ്ഥാന സർക്കാർ ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചത്. ഇവർക്കായാണ് ദ്രവ മാലിന്യ സംസ്കരണ പ്ലാന്റും അനുബന്ധ ബയോ മെത്താനേഷൻ പ്ലാന്റും നിർമിച്ചത്.
ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനവും മാനവശേഷി വികസനവും പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി 56 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
120 കെ.എൽ.ഡി. സംസ്കരണ ശേഷിയുള്ള ഈ പ്ലാൻ്റ് എം.ബി.ബി.ആർ. സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ആധുനിക നിലയിലുള്ള അൾട്രാ ഫിൽട്രേഷൻ കൂടി ഉൾപ്പെടുത്തി സംസ്ഥാന പൊലൂഷ്യൻ കൺട്രോൾ ബോർഡ് മാനദണ്ഡങ്ങൾ അനുസരിച്ചുമാണ് പ്ലാന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അപ്പാർട്ട്മെൻ്റ് പരിസരത്തു നിന്നും ഉണ്ടാകുന്ന കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള ഒരു ലക്ഷത്തി ഇരുപതിനായിരം ലിറ്റർ മലിന ജലം സംസ്കരിച്ചു പുനരുപയോഗിക്കുവാൻ സാധിക്കുന്ന തരത്തിലാണ് പ്ലാൻ്റ് നിർമിച്ചിരിക്കുന്നത്.
പൊന്നാനി പുനർഗേഹം ഫ്ലാറ്റ് അങ്കണത്തിൽ നടന്ന പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഒ.ഒ.ഷംസു, രജീഷ് ഊപ്പാല, വാർഡ് കൗൺസിലർമാരായ സീനത്ത്, ഇസ്മായിൽ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കെ എ റഹീം, മുജീബ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആഷിക് ബാബു സ്വാഗതവും പൊന്നാനി മത്സ്യ ഭവൻ എഫ്.ഇ.ഒ. ആദർശ് നന്ദിയും പറഞ്ഞു.
മാലിന്യ സംസ്കരണ രംഗത്തെ സർക്കാർ അക്രഡിറ്റഡ് ഏജൻസി ആയ പാലക്കാട് ഐ.ആർ.ടി.സി പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് എന്ന സ്ഥാപനമാണ് ഈ പ്ലാൻ്റ് രൂപകൽപന ചെയ്തത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
