പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു

ദില്ലി: പുല്‍വാമ ആക്രമണത്തില്‍ സ്‌ഫോടക വസ്തുക്കളും വാഹനവും എത്തിച്ചയാളെ സൈന്യം വധിച്ചു. ജെയ്‌ഷെ ഭീകരന്‍ മുദസര്‍ അഹമ്മദ് ഖാനാണ് കൊല്ലപ്പെട്ടത്. ത്രാല്‍ പ്രദേശത്ത് സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരന്‍ കൊല്ലപ്പെട്ടത്. ഇതിലാണ് മുദസിര്‍ ഖാന്‍ കൊല്ലപ്പെട്ടത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം ഇയാളായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. ഏറെ അറിയപ്പെടാത്ത ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ മുദാസിര്‍ അഹമ്മദ് ഖാന്‍ ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുദസിറിന് 23 വയസ് മാത്രമെ പ്രായമൊള്ളുവെന്നാണ് റിപ്പോര്‍ട്ട്. 2017 മുതല്‍ ജെയ്‌ഷെയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു.

Related Articles