താനൂര്‍: നടക്കാവില്‍ വാഹനം തട്ടി പരിക്കേറ്റ മുള്ളന്‍പന്നിക്ക് രക്ഷകരായി പൊതുപ്രവര്‍ത്തകര്‍. ഇന്നലെ രാത്രി എട്ടരയ്ക്കു ശേഷമാണ് സംഭവം ഉണ്ടായത്.
റോഡിന് കുറുകെ ഓടുന്നതിനിടയിലാണ് രണ്ടു മുള്ളന്‍ പന്നികളില്‍ ഒന്നിന് വാഹനം തട്ടിയത്. കാലിനു പരിക്കേറ്റ് ഓടാന്‍ കഴിയാതായ മുള്ളന്‍പന്നി തൊട്ടടുത്ത വീട്ടു പരിസരത്തേക്ക് കയറി. അവിടെ നിന്നും മുന്‍ കൗണ്‍സിലര്‍ പി.ടി ഇല്യാസിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടയിലാക്കി സൂക്ഷിക്കുകയായിരുന്നു.
പിന്നീട് നിലമ്പൂര്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വിവരമറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ സന്നദ്ധ പ്രവര്‍ത്തകനായ സലാം അഞ്ചുടിയുടെ നേതൃത്വത്തില്‍ പരിക്കേറ്റ മുള്ളന്‍പന്നിയെ ഏറ്റുവാങ്ങി പരിശോധനക്കായി കൊണ്ടുപോയി. 14 കിലോയോളം തൂക്കമുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




