ജീവനി കോളേജ് മെന്റൽ അവയർനെസ് പ്രോഗ്രാമിന്റെ ഭാഗമായി 2025-26 അധ്യയന വർഷത്തിൽ തൈക്കാട് ഗവ. ആർട്സ് കോളേജ്, തിരുവനന്തപുരം, ഗവ. സംസ്‌കൃത കോളേജ് എന്നീ കോളേജുകളിലേക്കായി സൈക്കോളജിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നതിനായി 14 ന് രാവിലെ 10ന് തൈക്കാട് ഗവ. ആർട്സ് കോളേജ് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ അഭിമുഖം നടത്തുന്നു.
സൈക്കോളജിയിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം അഭിലഷണീയം ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ: 0471 -2323040.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




