തിരൂരങ്ങാടി: ഉന്നത വിദ്യാഭ്യസ രംഗത്തെ മാതൃക സ്ഥാപനമായ
പി എസ് എം ഒ കോളേജിലെ
അലുംനി അംഗങ്ങളിൽ നിന്നും
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച
ജനപ്രതിനിധികളുടെ
സംഗമവും ആദരവും
ശ്രദ്ധേയമായി.
സംസ്ഥാന ചരിത്രത്തിൽ തന്നെ
ഒരു കോളേജിൽ നിന്നും പഠിച്ചിറങ്ങിയ 57 പേർ ഒരുമിച്ച് ജനപ്രതിനിധികളാവുന്നത് ഇതാദ്യമാണ്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ
ത്രിതല പഞ്ചായത്തുകളിലെക്കും,
നഗരസഭകളിലെക്കും
ജനപ്രതിനിധികളായി
തിരഞ്ഞെടുക്കപ്പെട്ടവരാണ് ‘ സംഗമത്തിന് എത്തിയത്
മലപ്പുറം ജില്ലാ പഞ്ചായത്തിലെ
4 അംഗങ്ങളും
മക്കരപറമ്പ്
വേങ്ങര, കണ്ണമംഗലം,
നന്നമ്പ്ര , താനാളൂർ
കൽപകഞ്ചേരി,
പെരുവെള്ളുർ, എടരിക്കോട്
ഗ്രാമ പഞ്ചായത്ത്
പ്രസിഡൻ്റുമാരും
തിരുരങ്ങാടി , വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരും
കൊണ്ടോട്ടി, മങ്കട ബ്ലോക്ക് പഞ്ചായത്ത്
വൈസ് പ്രസിഡൻ്റുമാരും
കോട്ടക്കൽ, പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺമാരും
ആദരവ് ഏറ്റ വാങ്ങിയവരിൽ
ഉൾപ്പെടും.
വിത്യസ്ത വിദ്യാർത്ഥി സംഘടനകളിൽ പ്രവർത്തിച്ച്
കോളേജ് യൂണിയൻ
തിരഞ്ഞെടുപ്പുകളിൽ
മത്സരിച്ചവരാണ്
കക്ഷി രാഷ്ട്രിയം മറന്ന് ഒന്നിച്ച് പഴയ കലാലയത്തിൽ
ആദരവ് ഏറ്റുവാങ്ങാൻ എത്തിയത്.
കോളേജ് ഓഡിറ്റോറിയത്തിൽ
നടന്ന ചടങ്ങ്
കോളേജ് മാനേജ്മെൻ്റ് കമ്മിറ്റി ചെയർമാൻ
എം കെ ബാവ ഉദ്ഘാടനം ചെയ്തു.
അലൂംനി അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: സി പി മുസ്തഫ അധ്യക്ഷനായി.
ഡോ. കെ ടി ജലീൽ എം എൽ എ
മുഖ്യപ്രഭാഷണം നടത്തി.
മലപ്പുറം എ ഡി എം കെ ദേവകി ഉപഹാര സമർപ്പണം നടത്തി.
പ്രോഗ്രാം കോഡിനേറ്റർ മുജീബ് താനാളൂർ സ്വാഗതം പറഞ്ഞു.
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ
ഷാഹിന നിയാസി,
പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി സുനിൽ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി നിഷ ,
കോളേജ് പ്രിൻസിപ്പൽ ഡോ. നിസാമുദ്ധീൻ കുന്നത്ത്, കോളേജ് മാനേജ്മെൻ്റ് കമ്മിറ്റി അംഗം ഡോ : ഇ കെ അഹമ്മദ് കുട്ടി,
യത്തിംഖാന സിഇഒ ഡോ. കെ.അസീസ്
കോളേജ് സ്റ്റാഫ് സെക്രട്ടറി ഡോ : വി പി ഷബീർ,
യൂണിയൻ ചെയർമാൻ
അഹമ്മദ് നിഹാൽ
അലുംനി അസോസിയേഷൻ ജനറൽ സെക്രട്ടറി കെ ടി മുഹമ്മദ് ഷാജു, ട്രഷറർ എം അബ്ദുൽ അമർ എന്നിവർ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





