പ്രതിഷേധങ്ങള്‍; മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിന്റെ അംഗബലം കൂട്ടുന്നു, പൊതുപരിപാടികളില്‍ സുരക്ഷ വര്‍ധിപ്പിക്കാനൊരുങ്ങി ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ പൊതുപരിപാടികളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നു. കൂടുതല്‍ കമാന്‍ഡോ സംഘങ്ങളെ ഉള്‍പ്പെടുത്തി സുരക്ഷാ സംഘത്തിന്റെ അംഗബലം കൂട്ടാനാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം.

പ്രതിഷേധങ്ങളെ തുടര്‍ന്ന് നേരത്തെ ക്ലിഫ് ഹൗസിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. സില്‍വര്‍ലൈനിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തെങ്ങും നടക്കുന്നത്. പ്രതിഷേധത്തിനിടയും പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. . അതിനാല്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തരവകുപ്പിന് കൈമാറി.

നിലവില്‍ കമാന്‍ഡോ സുരക്ഷയുള്‍പ്പടെ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. പൊലീസ് വാഹനങ്ങളുടെ നീണ്ട നിരയാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി സേവിക്കുന്നത്. ഇതിന് പുറമെ കൂടുതല്‍ കമാന്‍ഡോകളെ ഉള്‍പ്പടെ സുരക്ഷക്ക് നിയോഗിക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടികളിലും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം. വേദിക്ക് സമീപത്തേക്ക് മുന്‍കൂട്ടി നിശ്ചയിച്ചവര്‍ക്ക് മാത്രമാകും പ്രവേശനമുണ്ടാവുക. .

 

Share news
error: Content is protected !!
Scroll to Top