
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബെംഗളൂരുവില്‍. ബെംഗളുരു മെട്രോയുടെ യെല്ലോ ലൈനിന്റെ ഉദ്ഘാടനം അടക്കം വിവിധ പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും,
ആര്‍ വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ 16 സ്റ്റേഷനുകളുമായി 19 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാവുന്ന നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ തെക്കന്‍ ബെംഗളൂരുവിന്റെ ട്രാഫിക് കുരുക്കിന് വലിയ ആശ്വാസമാണ്.എപ്പോഴും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇലക്ട്രോണിക് സിറ്റി, സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍ എന്നീ മേഖലകളിലൂടെയാണ് യെല്ലോ ലൈന്‍ കടന്ന് പോകുന്നത്.
25 മിനിറ്റ് കൂടുമ്പോള്‍ സര്‍വീസ് നടത്തുന്ന മൂന്ന് മെട്രോ ട്രെയിനുകളാണ് ഈ ലൈനിലുള്ളത്. ഇവയെല്ലാം ഡ്രൈവറില്ലാ ട്രെയിനുകളാണെന്നതാണ് മറ്റൊരു പ്രത്യേകത. 7160 കോടി രൂപ ചെലവിട്ടാണ് യെല്ലോ ലൈന്‍ നിര്‍മിച്ചത്. യെല്ലോ ലൈന്‍ കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ ബെംഗളുരുവിന്റെ 96 കി മീ ദൂരം മെട്രോ ലൈന്‍ കണക്റ്റിവിറ്റിയുള്ളതാകും. ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




