Section

malabari-logo-mobile

ഇനി  ഗര്‍ഭധാരണവും രജിസ്റ്റര്‍ ചെയ്യേണ്ടിവരും

HIGHLIGHTS : ചണ്ഡിഗഡ്: ഗര്‍ഭധാരണവും രജിസ്റ്റര്‍ ചെയ്യണം എന്ന് നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. ഹരിയാനയില്‍ പുതുതായി അധികാരമേറ്റ ബി ജെ പി

Pregnant-woman-1-4-12-21ചണ്ഡിഗഡ്: ഗര്‍ഭധാരണവും രജിസ്റ്റര്‍ ചെയ്യണം എന്ന് നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. ഹരിയാനയില്‍ പുതുതായി അധികാരമേറ്റ ബി ജെ പി സര്‍ക്കാറാണ് ഗര്‍ഭധാരണം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമനിര്‍മാണം കൊണ്ടുവരാന്‍ പദ്ധതിയിടുന്നത്. സംസ്ഥാനത്തെ സ്ത്രീപുരുഷ അനുപാതം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ തീരുമാനം.

ഗര്‍ഭം ധരിച്ച് ആദ്യ മൂന്ന് മാസത്തിനുളളില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ സ്ത്രീപുരുഷ അനുപാതമുള്ള സംസ്ഥാനമാണ് ഹരിയാന. ആയിരം പുരുഷന്‍മാര്‍ക്ക് 857 സ്ത്രീകള്‍ എന്നതാണ് ഹരിയാനയിലെ ഇപ്പോഴത്തെ അനുപാതം.

sameeksha-malabarinews

ദേശീയ ശരാശരിയെക്കാളും വളരെ കുറവാണിതെന്ന നാണക്കേട് മറികടക്കാനാണ് പുതിയ നിയമനിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഗര്‍ഭം ധരിച്ച് ആദ്യ മൂന്ന് മാസത്തിനുളളില്‍ അത് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ നിയമം. ഇത് ചെയ്യാത്ത ദമ്പതികള്‍ക്കെതിരെ നടപടി എടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്.

ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ആരോഗ്യമന്ത്രി അനില്‍ വിജാണ് നിയമനിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്ന കാര്യം വ്യക്തമാക്കിയത്. പെണ്‍ ഭ്രുണഹത്യയും ലിംഗ നിര്‍ണയവും തടയുന്നതിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും പൊലീസ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരുമടങ്ങുന്ന സംഘം പരിശോധന നടത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!