തിരൂരങ്ങാടി:തിരുരങ്ങാടി നഗരസഭ കുടുംബശ്രീ സി. ഡി.എസ് & ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെയും തിരൂരങ്ങാടി പി എസ് എം ഒ കോളേജ് കൗണ്‍സലിംഗ് സെല്ലിന്റെയും സംയുക്തഭിമുഖ്യത്തില്‍ മൂന്ന് ദിവസത്തെ വിവാഹ പൂര്‍വ കൗണ്‍സെല്ലിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിച്ചു.
കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എം കെ ബാവ സാഹിബ് ഉല്‍ഘാടനം ചെയ്ത പരിപാടിയില്‍ നഗരസഭാ കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല കാക്കടവത്ത് അധ്യക്ഷത വഹിച്ചു.തിരുരങ്ങാടി നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ കെ അസീസ്,കുടുംബശ്രീ
മെമ്പര്‍ സെക്രട്ടറി മുഹമ്മദ് റഫീഖ് , എന്നിവര്‍ സംസാരിച്ചു. കോളേജ് കൗണ്‍സിലിംഗ് സെല്‍ കോര്‍ഡിനേറ്റര്‍ എം സലീന സ്വാഗതവും,കമ്മ്യൂണിറ്റി കൗണ്‍സിലര്‍ മൃദുല കെ പി നന്ദിയും പറഞ്ഞു.മൂന്ന് ദിവസങ്ങളിലായി ആറു സെഷനുകളാണ് ട്രെയിനിംഗ് പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




