HIGHLIGHTS : Prayukti Mega Job Fair to be held in Tirur on 4th
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രയുക്തി മെഗാ ജോബ് ഫെയര്‍ ജനുവരി നാലിന് രാവിലെ 10 ന് തിരൂര്‍ എസ്.എസ്.എം. പോളിടെക്നിക്ക് കോളേജില്‍ നടക്കും. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
നാല്‍പതില്‍പ്പരം കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഫെയറില്‍ 1500 ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും മറ്റു യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാവണം.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യമുണ്ടാകും. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.
ഫോണ്‍ 0483 2734737, 8078 428 570.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു