വെങ്കലത്തിളക്കവുമായി പി ആര്‍ ശ്രീജേഷ് കൊച്ചിയിലെത്തി

കൊച്ചി: വെങ്കലത്തിളക്കവുമായി പി. ആര്‍. ശ്രീജേഷ് കൊച്ചിയില്‍ പറന്നിറങ്ങി. കായിക മന്ത്രി വി അബ്ദുള്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘവും, ഹോക്കി അസോസിയേഷന്‍ ഭാരവാഹികളും ശ്രീജേഷിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തി ശ്രീജേഷിനെ സ്വീകരിച്ചു.

ശ്രീജേഷിന്റെ അച്ഛനും അമ്മയും ഭാര്യയും അടക്കമുള്ള കുടുംബാം?ഗങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. സിഐഎസ്എഫ് ജവാന്മാരും പൊലീസും ഒരുക്കിയ സംരക്ഷണ വലയത്തിലൂടെയാണ് അദ്ദേഹം വിമാനത്താവളത്തിന് പുറത്തേക്ക് എത്തിയത്.

അതേസമയം, പ്രദേശത്ത് യൂത്ത് കോണ്‍?ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ശ്രീജേഷിന് അര്‍ഹമായ പാരിതോഷികം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഡിവൈഎഫ്‌ഐ, യുവ മോര്‍ച്ചാ പ്രവര്‍ത്തകരും സ്വീകരണത്തിനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു.

തുറന്ന വാഹനത്തിലാണ് ശ്രീജേഷ് കിഴക്കമ്പലത്തെ വീട്ടിലേക്ക് പോകുന്നത്.

 

Share news
error: Content is protected !!
Scroll to Top