പൊന്നാനിയെ ഇളക്കി മറിച്ച് പിതാവും മകനും

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ‘എന്റെ കേരളം’ പ്രദര്‍ശന മേളയിലെ സാംസ്‌കാരിക വേദി ഉണര്‍ന്നു. ആദ്യ ദിനമായ ഇന്നലെ കലാഭവന്‍ അഷ്റഫും സംഘവും അവതരിപ്പിച്ച മിമിക്സ് ജോക്സ് കാണികള്‍ക്ക് പുതിയ അനുഭവമായി. സുരേഷ് കുന്ദംകുളം, കലാഭവന്‍ അഷ്റഫിന്റെ മകന്‍ അബാന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

മലയാളത്തിന്റെ അനശ്വര കലാകാരന്‍ കലാഭവന്‍ മണിയുടെ ഓര്‍മയിലൂടെയാണ് പരിപാടി ആരംഭിച്ചത്. ഹാസ്യത്തിന്റെ മേമ്പൊടിയോടെ സമകാലീന സംഭവങ്ങള്‍ ചാക്യാര്‍കൂത്തിലൂടെ അവതരിപ്പിച്ച് കാണികളെ സംഘം കയ്യിലെടുത്തു. മലയാളത്തിലെയും തമിഴിലെയും പ്രിയ താരങ്ങളുടെ ശബ്ദവും വിവിധ ഉപകരണങ്ങളുടെ ശബ്ദവും അവതരിപ്പിച്ചപ്പോള്‍ ആവേശത്തോടെയാണ് കാണികള്‍ വരിവേറ്റത്.

സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തില്‍ അബാന്‍ കഴിഞ്ഞ വര്‍ഷം എ ഗ്രേഡും നേടിയിരുന്നു. പിതാവ് തന്നെയാണ് മകന്റെ പരിശീലകനും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top