കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പൊതുയോഗം; സമസ്ത നേതാവ് കോഅബ്ദുസമദ് പൂക്കോട്ടൂരിനെതിരെ തിരൂരങ്ങാടി പോലീസ് കേസെടുത്തു

തിരൂരങ്ങാടി : കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പൊതുയോഗം സംഘടിപ്പിച്ചതിന് സമസ്ത യുവജന വിഭാഗം നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കേസ്. അബ്ദുസമദ് പൂക്കോട്ടൂരിന് പുറമെ മുസ്ലിം ലീഗ് നേതാക്കളായ 12 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്നതിനെതിരെ കഴിഞ്ഞ ദിവസം പൂക്കിപ്പറമ്പില്‍ സംഘടിപ്പിച്ച പൊതുയോഗത്തിനെതിരെയാണ് നടപടി.

കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല. സാമൂഹിക അകലം പാലിക്കാതെ 200ഓളം പേരെ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചെന്നും, പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തില്‍ പൊതുയോഗം നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. തെന്നല പഞ്ചായത്ത് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. തിരൂരങ്ങാടി പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

 

Share news
error: Content is protected !!
Scroll to Top