മണിപ്പൂര്‍ സന്ദര്‍ശനം;രാഹുല്‍ഗാന്ധിയുടെ വാഹനവ്യൂഹം പോലീസ് തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം മണിപ്പൂരിലേക്കുള്ള യാത്രക്കിടെ പോലീസ് തടഞ്ഞു. ബീഷ്ണുപൂരില്‍ ബാരിക്കേഡ് സ്ഥാപിച്ചാണ് മണിപ്പൂര്‍ പോലീസ് വാഹനത്തെ തടഞ്ഞത്.

അതെസമയം യാത്ര തുടരുമെന്ന് കോണ്‍ഗ്രസ് തോക്കള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ക്രമസമാധന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് തടഞ്ഞതെന്നും ജനക്കൂട്ടം ആയുധങ്ങളുമായി തെരുവിലുണ്ടെന്നും പോലീസ് പറയുന്നു. ഇതുകൊണ്ടുതന്നെ യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലതെന്നും പോലീസ് അറിയിച്ചു.

ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി ചുരാഛന്ദ്പൂരിലെ കലാപബാധിത മേഖലകള്‍ സന്ദര്‍ശിക്കാനാണ് രാഹുല്‍ ആദ്യം തീരുമാനിച്ചത്.സംഘര്‍ഷം തുടരുന്ന ഇംഫാലിലെ ജനങ്ങളുമായി രാഹുല്‍ ഗാന്ധി സംവദിക്കുകയും കലാപബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top