കിണറില്‍ വീണ യുവതിക്ക് പോലീസിന്റെ കരുതലില്‍ പുതുജീവന്‍

പാലക്കാട് അടക്കാപുത്തൂരില്‍ കിണറ്റില്‍ വീണ് യുവതി മരിച്ചു എന്ന ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ചെര്‍പ്പുളശ്ശേരി പോലീസ് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയത്. സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കിണറ്റില്‍ നിന്ന് ചെറിയ അനക്കം ശ്രദ്ധയില്‍പെട്ടു. ഉടന്‍ കിണറില്‍ ഇറങ്ങി പരിശോധിച്ചു.

പോലീസിന്റെ നിര്‍ണായകമായ ഇടപെടലില്‍ യുവതിക്ക് പുതുജീവന്‍. കേരളാ പോലീസിന്റെ ഫേസ്ബുക്കില്‍ പേജിലാണ്  അവസരോചിതമായി കര്‍ത്തവ്യ നിര്‍വഹണം നടത്തിയ പ്രിയ സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അര്‍പ്പിച്ചുകൊണ്ടാണ്  സംഭവം പങ്കുവെച്ചിട്ടുള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top