
വാഹന ഉടമയറിയാതെ ആര്‍സിയില്‍ പേരുമാറ്റിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആര്‍സിയില്‍ ഉഠമ അറിയാതെ പേരു മാറ്റിയ അഞ്ച് വാഹനങ്ങള്‍ തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിരൂരങ്ങാടി സബ്ബ് ആര്‍ടി ഓഫീസിലെ ജോയ്ന്റ് ആര്‍ടിഒ സിപി സക്കറിയ നല്‍കിയ പരാതിയിലാണ് നടപടി. ഏഴു വാഹനങ്ങള്‍ക്കെതിരെയായിരുന്നു പരാതി നല്‍കിയിരുന്നത്. ഇതില്‍ അഞ്ച് വാഹനങ്ങളാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. താനൂര്‍ ഡിവൈഎസ്പി വിവി ബെന്നി, തിരൂരങ്ങാടി എസ്ഐ വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി സബ്ബ് ആര്‍ടി ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സോഫ്റ്റ് വെയറിലെ ലൂപ് ഹോള്‍ ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പൊലീസിനോട് പറയുന്നത്.
മരണപ്പെട്ടവരുടെ വാഹനത്തിന്റെ ആര്‍സി മാറ്റുന്ന രീതിയിലാണ് വാഹനത്തിന്റെ ഉടമയുടെ പേര് മാറ്റിയിട്ടുള്ളത് എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍ മരിച്ചവരുടെ പേരിലുള്ള വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുമ്പോള്‍ വാങ്ങുന്ന അപേക്ഷകളില്‍ മരണ സര്‍ട്ടിഫിക്കേറ്റടക്കമുള്ളവ ഹാജരാക്കേണ്ടതടക്കമുള്ള സങ്കീര്‍ണമായ നടപടികളാണ് ഉള്ളത്. എന്നാല്‍ ഇവിടെ മരണ സര്‍ട്ടിഫിക്കറ്റോ ഒന്നും തന്നെ ഹാജരാക്കാതെ തന്നെ ഉടമ അറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റി എന്നത് അവിശ്വസനീയമാണെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




