വിദ്യാര്‍ഥികള്‍ക്കായി കവിത രചന,പെയ്ന്റിങ്ങ്,ലേഖന, കവിതാലാപന മത്സരങ്ങള്‍

വള്ളിക്കുന്ന്:2025 മെയ് 24,25 (ശനി,ഞായര്‍) ദിവസങ്ങളിലായി
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിക്കടുത്ത് അരിയല്ലൂര്‍ കൃഷ്ണ എജുക്കേഷന്‍ സൊസൈറ്റിയില്‍ വച്ചു നടക്കുന്ന ‘ഇടവപ്പാതി’ ജനകീയ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് 10 വയസ് മുതല്‍ 30 വയസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കായി കവിത രചന,പെയ്ന്റിങ്ങ്,ലേഖന,
കവിതാലാപന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

കവിത അമ്പത് വരിയില്‍ കൂടുവാന്‍ പാടില്ല.ഗദ്യ,പദ്യ വ്യത്യാസമില്ല.നവ മാദ്ധ്യമങ്ങളിലോ പ്രിന്റഡ് മാദ്ധ്യമങ്ങളിലോ പ്രസിദ്ധീകരിച്ചവ എടുക്കില്ല.
ചിത്രത്തിനായി ഒരു ഡ്രോയിങ് ഷീറ്റിന്റെ നാലില്‍ ഒരു ഭാഗം മാത്രം ഉപയോഗിക്കാം.ഏത് പെയിന്റും ഉപയോഗിക്കാം. ലേഖനം എ ഫോറില്‍ നാലു പുറങ്ങളില്‍ കൂടാന്‍ പാടില്ല. സ്വന്തം കവിതയോ മറ്റുള്ളവരുടെ കവിതയോ ചൊല്ലുന്നത് 5 മിനുട്ടില്‍ അധികരിക്കാതെ ഫോണില്‍ ലളിതമായി ചിത്രീകരിച്ചതാണ് അയക്കേണ്ടത്.

‘ലഹരിക്ക് വിട’ എന്നതാണ് എല്ലാത്തിനുമുള്ള വിഷയം.
മത്സരത്തില്‍ പങ്കെടുക്കാന്‍ 100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ട്.
ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് മാത്രം
കേഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്.
9846697314 എന്ന നമ്പറില്‍ ഗൂഗിള്‍ പേ ചെയ്യുകയും വീഡിയോ അയക്കുകയും കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുകയും ചെയ്യാം.
സൃഷ്ടികള്‍ ഏപ്രില്‍ 20-നകം താഴെ കാണുന്ന വിലാസത്തില്‍ ലഭിക്കണം.
ശ്രീജിത്ത് അരിയല്ലൂര്‍
നിലാവ്,അരിയല്ലൂര്‍ പി.ഒ,
മലപ്പുറം ജില്ല – 676312.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top