കവിയും ഗാനരചയിതാവുമായ എസ്.രമേശന്‍ നായര്‍ അന്തരിച്ചു

കൊച്ചി: കവിയും ചലച്ചിത്ര ഗാനരചയിതാവുമായ എസ്.രമേശന്‍ നായര്‍ (73) അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

400 ലധികം ചലച്ചിത്ര ഗാനങ്ങളും നിരവധി ഹൈന്ദവ ഭക്തി ഗാനങ്ങളും രചിച്ചിട്ടുണ്ട്.

ഗുരുപൗര്‍ണ്ണമി എന്ന കാവ്യ സമാഹാരത്തിന് 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു. 2010 ല്‍ കേരള സാഹിത്യ അക്കാദമി സമഗ്രസംഭവനയ്ക്കുള്ള പുരസ്‌ക്കാരം , ആറാം വെണ്ണിക്കുളം സ്മാരക പുരസ്‌ക്കാരം , ആശാന്‍പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

1948 മെയ് 3 ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു ജനനം.

Share news
error: Content is protected !!
Scroll to Top