കോഴിക്കോട് ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പയ്യോളി കോട്ടക്കല്‍ ഉതിരുമ്മല്‍ റഫ മന്‍സില്‍ സൈനുദ്ദീന്റെ മകന്‍ യു.സല്‍സബീല്‍ (18) ആണ് മരിച്ചത്.
പയ്യോളി കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ആറു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്. വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാനായി ഇറങ്ങുന്നതിനിടയില്‍ പാറയില്‍ തെന്നി വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




