തിരുവനന്തപുരം:ജിദ്ദയില്‍ നിന്നും പുറപ്പെട്ട് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിംഗ് ഗിയറിലെ തകരാറിനെ തുടര്‍ന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം.
ലാന്‍ഡിങ്ങിന് ശേഷമുള്ള പരിശോധനയിലാണ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചതായി കണ്ടത്. തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.
യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കരിപ്പൂരിലെത്തിക്കുമെന്നും അതിന് സാധിച്ചില്ലെങ്കില്‍ റോഡ് മാര്‍ഗം എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.




