ഇറാനില്‍ യുക്രെയിന്‍ വിമാനം തകര്‍ന്നുവീണു

ടെഹ്‌റാന്‍: യുക്രെയിന്‍ വിമനം തകര്‍ന്നു വീണു. 180 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ബോയിങ് 737 വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ടെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപമാണ് തകര്‍ന്നു വീണത്.

ടെഹ്‌റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ വമാനം അപകടത്തില്‍പ്പെടുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന ആരുതന്നെ രക്ഷപ്പെട്ടിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാന്‍ സൈനികനേതാവ് ഖാസിം സുലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അപകടം. അതെസമയം അപകടത്തിന് ഇതുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങക്ക് നേരെ ഇന്നലെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇതെതുടര്‍ന്ന് യാത്രാവിമാനങ്ങള്‍ ഗള്‍ഫ് വ്യോമാതിര്‍ത്തികളില്‍ പ്രവേശിപ്പിക്കരുതെന്ന് അമേരിക്കന്‍ വ്യോമസേന കേന്ദ്രങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Related Articles