സിപിഐഎം നേതാവും മുന്‍ എംപിയുമായ പികെ ശ്രീമതി ടീച്ചറുടെ ബാഗ് മോഷണം പോയി. ഫോണും പണവും സ്വര്‍ണാഭരണവും,ഐഡന്റിറ്റി കാര്‍ഡുകള്‍ ബാഗിലുണ്ടായിരുന്നു. മഹിളാ അസോസിയേഷന്‍ സമ്മേളനത്തിന് ബിഹാറിലേക്ക് പോകും വഴിയാണ് മോഷണം.
കൊല്‍ക്കത്തയില്‍ നിന്ന് സമ്മേളനത്തിന് ബീഹാറിലെ സമസ്തിപൂരിലേക്ക് ട്രെയിനില്‍ പോകുമ്പോഴാണ് മോഷണം നടന്നത്. ചൊവ്വാഴ്ചയാണ് യാത്ര ആരംഭിച്ചത്. ഇന്ന് രാവിലെ ഉറക്കമുണര്‍ന്ന് ബിഹാറിലെത്തിയപ്പോഴാണ് ബാഗ് നഷ്ടമായകാര്യം അറിഞ്ഞത്.ദല്‍സിംഗ്‌സാരായി റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മഹിളാ അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളയ്ക്കൊപ്പമായിരുന്നു പി.കെ.ശ്രീമതി യാത്ര ചെയ്തിരുന്നത്. ട്രെയിനില്‍ യാതൊരു സുരക്ഷ ഉണ്ടായിരുന്നില്ലെന്നും പരാതി പറഞ്ഞിട്ടും പൊലീസുകാര്‍പോലും നിരുത്തരവാദപരമായിട്ടാണ് പെരുമാറിയതെന്നും പി.കെ.ശ്രീമതി ആരോപിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




