പെട്രോള്‍,ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ താനൂരില്‍ ഡിവൈഎഫ്‌ഐ ചക്രസ്‌തംഭനം

tanur,dyfiതാനൂര്‍: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ ഡിെൈവഫ്‌ഐ താനൂരില്‍ ചക്രസ്‌തംഭനം നടത്തി. ഡിെൈവഫ്‌ഐ താനൂര്‍ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ്‌ സമരം നടത്തിയത്‌.

സമരം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം സൈഫുദ്ദീന്‍ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്‌ സെക്രട്ടറി പി. രാജേഷ്‌ സംസാരിച്ചു. ഫൈസല്‍ നിറമരുതൂര്‍, പ്രജീഷ്‌ കുമാര്‍, പി.ജോബിഷ്‌, കെ വി എ ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top