ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്

കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്.

ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93 രൂപ 31 പൈസയും ഡീസലിന് 88 രൂപ 61 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 95 രൂപ 18 പൈസയും ഡീസലിന് 90 രൂപ 36 പൈസയുമാണ് നിരക്ക്.

മെയ് മാസം 13 തവണയാണ് രാജ്യത്ത് ഇന്ധനവില കൂട്ടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിത്തുന്നതാണ് ഇന്ധനവി്‌ല കൂടാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നത്.

Share news
error: Content is protected !!
Scroll to Top