കോഴിക്കോട് ബീച്ചില്‍ ‘പീസ് ബെല്‍’ സെല്‍ഫി പോയിന്റ് ഉദ്ഘാടനം ഇന്ന്

HIGHLIGHTS : 'Peace Bell' selfie point inaugurated at Kozhikode beach today

ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ ‘സമാധാനത്തിന്റെ മണി’ സ്ഥാപിക്കുന്നു. പീസ് ബെല്‍ സെല്‍ഫി പോയിന്റ് ഒക്ടോബര്‍ 1 ന് വൈകിട്ട് ആറു മണിക്ക് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അനാച്ഛാദനം ചെയ്യും.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സോളസും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി കോഴിക്കോട്ടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും പ്രകൃതി സൗന്ദര്യവും പ്രദര്‍ശിപ്പിക്കുന്നതാണ്. ടിബറ്റന്‍ ബെല്ലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്ഥാപിച്ച പീസ് ബെല്‍, കോഴിക്കോട്ടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാന്‍വാസ് അടങ്ങിയതാണ്.

sameeksha-malabarinews

സമാധാനത്തോടും സ്നേഹത്തോടുമുള്ള കോഴിക്കോടിന്റെ പ്രതിബദ്ധതയുടെ പ്രതീകമാണ് പീസ് ബെല്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!