പത്തനംതിട്ടയില്‍ കൊല്ലപ്പെട്ട 5 വയസ്സുകാരി ലൈംഗിക പീഡനത്തിനിരയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ട: കുമ്പഴയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് മരിച്ച അഞ്ചുവയസ്സുകാരി നേരിട്ടത് ക്രൂരമര്‍ദനമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നീര്‍ക്കെട്ട് ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമായത്. കുട്ടി ലൈംഗിക പീഡനത്തിനിരയായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ രണ്ടാനച്ഛനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്യും.

കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട കുമ്പഴയില്‍ അഞ്ച് വയസുകാരി മരിച്ചത്. രണ്ട് ദിവസമായി കുട്ടിയെ രണ്ടാനച്ഛന്‍ മര്‍ദിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയുടെ ശരീരത്തില്‍ ചതവുകളും മുറിവുകളുമുണ്ടായിരുന്നു. പ്രതി മയക്കു മരുന്നിന് അടിമയാണ്.

വീട്ടുജോലി ചെയ്തായിരുന്നു കുട്ടിയുടെ അമ്മ കുടുംബം നോക്കിയിരുന്നത്. കഴിഞ്ഞ ദിവസം കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ അടുത്ത വീട്ടിലെ സ്ത്രീയുടെ സഹായം തേടിയിരുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top