
വിശാഖപട്ടണം: ട്രെയിന്‍ യാത്രികരായ ദമ്പതികളെ ബോധം കെടുത്തി സ്വര്‍ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു. കൊല്ലം – വിശാഖപട്ടണം എക്‌സ്പ്രസില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കവര്‍ച്ചക്ക് ഇരകളായ പത്തനംതിട്ട സ്വദേശികള്‍ വെല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തമിഴ്‌നാട്ടിലെ ഹൊസൂറില്‍ സ്ഥിര താമസക്കാരായ പത്തനംതിട്ട തലച്ചിറ സ്വദേശികളാണ് കവര്‍ച്ചക്ക് ഇരയായത്. റെയില്‍വേ പോലീസില്‍ ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ. കൊല്ലം – വിശാഖപട്ടണം എക്‌സ്പ്രസില്‍ ആണ് രാജുവും ഭാര്യ മറിയാമ്മയും നാട്ടില്‍ നിന്നും മടങ്ങിയത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ കായംകുളത്ത് നിന്നും ട്രെയിനില്‍ കയറി, ജോളാര്‍ പേട്ട സ്റ്റേഷനിലായിരുന്നു ഇറങ്ങേണ്ടത്.
ഇതേ കോച്ചില്‍ ഹിന്ദി സംസാരിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. വിശാഖപട്ടണത്ത് ബിസിനസ് ആണെന്ന് അയാള്‍ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. ഒമ്പതരയോടെ ദമ്പതികള്‍ ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ കിടന്നു. രാത്രി പതിനൊന്നരയോടെ മറിയാമ്മയ്ക്ക് ചുമ വന്നു. ബര്‍ത്തിനോട് ചേര്‍ന്ന് ഫ്‌ലാസ്‌കില്‍ ഇവര്‍ ചൂട് വെള്ളം വെച്ചിരുന്നു. രാജു ഫ്‌ലാസ്‌ക്കിലെ വെള്ളമെടുത്ത് മറിയാമ്മയ്ക്ക് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ അടുത്തിരുന്ന അപരിചിതന്‍ സഹായിക്കാന്‍ എന്ന രീതിയില്‍ എത്തി. വേണ്ടെന്നു പറയുകയും രണ്ടുപേരും ഇവര്‍ സ്വയം വെള്ളം കുടിക്കുകയും ചെയ്തു. എന്നാല്‍ അതിനുശേഷം ഒന്നും ഓര്‍മ്മയില്ലെന്ന് ഇരുവരും പറയുന്നു.
ഫ്‌ലാസ്‌കില്‍ ഉണ്ടായിരുന്ന വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയെന്നാണ് സംശയം. ജോളാര്‍പേട്ട് സ്റ്റേഷനില്‍ രാജുവും മറിയാമ്മയും ഇറങ്ങിയില്ലെന്ന് മനസ്സിലാക്കിയതോടെ മകന്‍ ഷിനു റെയില്‍വേ പൊലീസിന്റെ സഹായം തേടി. അങ്ങനെയാണ് തൊട്ടടുത്ത കാട്പാടി സ്റ്റേഷനില്‍ വച്ച് ബോധരഹിതരായി ഇവരെ കണ്ടെത്തുന്നത്. മകന്റെ പരാതിയില്‍ വിശദമായ അന്വേഷണം നടക്കുന്നു എന്നാണ് കാട്പാടി റെയില്‍വേ പൊലീസിന്റെ വിശദീകരണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




