HIGHLIGHTS : Partial ban on vehicular traffic at three places in Kozhikode
കോഴിക്കോട്:കൊടുവള്ളി-ഓമശ്ശേരി റോഡില്‍ (കാപ്പാട്-തുഷാരഗിരി അടിവാരം റോഡില്‍) റൊയാദ് ഫാമിനും നയാര പെട്രോള്‍ പമ്പിനും ഇടയില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗതത്തിന് ഭാഗിക നിരോധനം ഏര്‍പ്പെടുത്തി.
കൂടത്തായി-കോടഞ്ചേരി റോഡില്‍ മൈക്കാവ് ഭാഗത്ത് കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗതത്തിന് ഭാഗിക നിരോധനം ഏര്‍പ്പെടുത്തി.
കൊടുവള്ളി-ഹൈസ്‌കൂള്‍-ആസാദ് റോഡില്‍ നെടുമല-മാട്ടുപൊയില്‍ താഴെ ഭാഗത്ത് ഡ്രൈനേജ് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗതത്തിന് ഭാഗികമായി നിരോധനം ഏര്‍പ്പെടുത്തി.