പരപ്പപനങ്ങാടി മദ്യശാലയിലെ സദാചാര പോലീസ് ; 5 പേരെ പോലീസ് അറസ്റ്റു ചെയ്തു.

parappnanangdiപരപ്പനങ്ങാടി : രണ്ട് വര്‍ഷം മുമ്പ് പരപ്പനങ്ങാടി ബിവറേജ് കോര്‍പ്പറേഷന്റെ മദ്യ വില്‍പ്പനശാലയില്‍ ഭര്‍ത്താവിനൊപ്പം യുവിതി ക്യൂനിന്നെന്നാരോപിച്ച് യുവതിയെ പരസ്യ വിചാരണ ചെയ്യുകയും നിരവധി സ്ഥലങ്ങളില്‍ വെച്ച് ആക്രമിക്കുകയും ചെയ്ത കേസില്‍ പോലീസ് 5 പേരെ അറസ്റ്റു ചെയ്തു. അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും. വി പി റാഷിക് (28), പി യാസര്‍ അറാഫത്ത്, പി ഹാരിസ് തങ്ങള്‍ (30), കെ മുനീസ് (30), കെ റിയാസ് (29) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
2012 മാര്‍ച്ച് ആറിനാണ് യുവതിയെയും, ഭര്‍ത്താവിനെയും സദാചാര പോലീസ് ചമഞ്ഞ് ചിലര്‍ പരപ്പനങ്ങാടി അഞ്ചപ്പുര ബിവറേജ് ഡിപ്പോക്ക് മുന്നില്‍ വെച്ച് ആക്രമിച്ചത്.

ചെമ്മാട് സ്വദേശികളായ യുവതിയെയും, ഭര്‍ത്താവിനെയും പിന്തുടര്‍ന്ന സദാചാര പോലീസ് സംഘം ചെട്ടിപ്പടിയില്‍ വെച്ച് വീണ്ടും ക്രൂരമായി ആക്രമിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ സംഭവത്തില്‍ പരാതിക്കാര്‍ ഉണ്ടായിരുന്നില്ലെങ്കിലും പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

വീഡിയോ ദൃശ്യം

[youtube]https://www.youtube.com/watch?v=34Uk2UsybhI[/youtube]

 

Share news
error: Content is protected !!
Scroll to Top