പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലര്‍ ഹനീഫ കൊടപ്പാളിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലര്‍ ഹനീഫ കൊടപ്പാളിയെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പാര്‍ട്ടി താല്‍പര്യങ്ങള്‍ സംരക്ഷിക്കാതെ നിരന്തരം പ്രവര്‍ത്തിച്ചതായും മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്റ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി.വി പ്രകാശാണ് പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലൂടെയണ് ഇക്കാര്യം അറിയിച്ചത്.

പരപ്പനങ്ങാടിയില്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഹകരിച്ച് ജനകീയമുന്നണി സംവിധാനത്തില്‍ മത്സരിച്ചിരുന്നു. ഇതില്‍ വിജയിച്ച ജനകീയ മുന്നണി കൗണ്‍സിലറാണ് ഹനീഫ കൊടപ്പാളി. വിമത കോണ്‍ഗ്രസിലെ മറ്റ അംഗങ്ങള്‍ നേരത്തെ യുഡിഎഫിലേക്ക് തിരിച്ചുപോയിരുന്നു. എന്നാല്‍ ഹനീഫ ജനകീയമുന്നണി ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല.

Share news
error: Content is protected !!
Scroll to Top