ബഷീര്‍ ദിനാചരണവും, വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ച് പരപ്പനങ്ങാടി ടൗണ്‍ ജി.എം എല്‍ പി സ്‌കൂള്‍

പരപ്പനങ്ങാടി : വൈക്കം മുഹമ്മദ് ബഷീര്‍ ചരമ ദിനത്തില്‍ ബഷീര്‍ അനുസ്മരണവും, വിവിധ ക്ലബുകളുടെ ഉദ്ഘാടനവും പരപ്പനങ്ങാടി ടൗണ്‍ ജി.എം എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ചു. പരിപാടി സ്റ്റേറ്റ് ട്രയിനര്‍ കൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ബഷീര്‍ കൃതികളെയും, കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി കഥാപാത്രാവിഷ്‌കാരം, പതിപ്പ് നിര്‍മ്മാണം, പുസ്തക പ്രദര്‍ശനം, സ്‌കിറ്റ്, ഡോക്യുമെന്ററി പ്രദര്‍ശനം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ ബേബി അച്ചുതന്‍, അധ്യാപകരായ വിജിഷ മോള്‍, ഷീജ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച ചടങ്ങില്‍ എം ടി എ പ്രസിഡന്റ് സൂഫി ലത്ത് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ബോബന്‍ വി സ്വാഗതവും, അധ്യാപിക ഗീത നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top