Section

malabari-logo-mobile

മുസ്ലിം ലീഗ് പരപ്പനങ്ങാടി വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി

HIGHLIGHTS : പരപ്പനങ്ങാടി:വര്‍ദ്ധിപ്പിച്ച ഭൂനികുതി പിന്‍വലിക്കുക, ഭൂനികുതി അടവാക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം കുറ്റമറ്റതാക്കുക, പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്...

പരപ്പനങ്ങാടി:വിവധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലിം ലീഗ് പരപ്പനങ്ങാടി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
വര്‍ദ്ധിപ്പിച്ച ഭൂനികുതി പിന്‍വലിക്കുക, ഭൂനികുതി അടവാക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം കുറ്റമറ്റതാക്കുക, പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ കാലതാമസം കൂടാതെ ലഭ്യമാക്കുക, ആവശ്യത്തിനുള്ള ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പരപ്പനങ്ങാടി നഗരസഭാ മുസ്ലിംലീഗ് കമ്മറ്റി പരപ്പനങ്ങാടി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണാ സമരം നടത്തി.

തിരുരങ്ങാടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സയ്യിദ് പി എസ് എച്ച് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഉമ്മർ ഒട്ടുമ്മൽ അധ്യക്ഷത വഹിച്ചു. വി പി കോയഹാജി, അലി തെക്കേപ്പാട്ട്, സി അബ്ദുറഹ്മാൻകുട്ടി, പി പി കുഞ്ഞാവഹാജി, സി ടി നാസർ, എ കുട്ടിക്കമ്മു നഹ, എച്ച് ഹനീഫ, അബ്ദു ആലുങ്ങൽ, ടി കുട്ട്യാവ, അബ്ദുറസാഖ് ചേക്കാലി, പി അലി അക്ബർ, നവാസ് ചിറമംഗലം തുടങ്ങിയവര്‍ സംസാരിച്ചു
.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!