Section

malabari-logo-mobile

ന്യൂനപക്ഷ യുവജന പരിശീന ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി മലബാര്‍ കോ-ഓപ്പറേറ്റീവ് കോളേജില്‍ ന്യൂനപക്ഷ യുവജന പരിശീലന ഉപകേന്ദ്രം ന്യൂനപക്ഷ ധനകാര്യ

പരപ്പനങ്ങാടി: പരപ്പനങ്ങാടി മലബാര്‍ കോ-ഓപ്പറേറ്റീവ് കോളേജില്‍ ന്യൂനപക്ഷ യുവജന പരിശീലന ഉപകേന്ദ്രം ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫസര്‍ എ.പി.അബ്ദുള്‍ വഹാബ് ഉത്ഘാടനം ചെയ്തു.

ന്യൂനപക്ഷ-പിന്നാക്ക വിഭാഗത്തില്‍ പെട്ട തൊഴിലന്വേഷകരെ പി.എസ്.സി. തുടങ്ങിയ മത്സരപ്പരീക്ഷകള്‍ക്ക് സജ്ജമാക്കുന്നതിനു വേണ്ടി കേരളസര്‍ക്കാരിന്റെ ന്യൂനപക്ഷക്ഷേമ വകുപ്പാണ് വേങ്ങര സെന്ററിന് കീഴില്‍ മലബാര്‍ കോ-ഓപ്പറേറ്റീവ് കോളേജില്‍ ഉപകേന്ദ്രം അനുവദിച്ചത്. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 80 ശതമാനവും എസ്.സി.,ഒ.ബി.സി. വിഭാഗത്തില്‍ പെട്ട 20 ശതമാനം പേര്‍ക്കുമാണ് തികച്ചും സൗജന്യമായി പരിശീലനം നല്‍കുന്നത്. ഞായറാഴ്ച്ചകളിലും ഒഴിവുദിവസങ്ങളിലും കാലത്ത് 10 മണിമുതല്‍ വൈകുരേം 4 മണി വരെയാണ് ക്ലാസ്സ്. 6 മാസമാണ് കോഴ്‌സിന്റെ കാലാവധി.

sameeksha-malabarinews

ചടങ്ങില്‍ സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, പ്രൊഫസര്‍ പി.മമ്മദ്,നഗരസഭ വൈസ് ചെയര്‍മാന്‍ എച്ച്.ഹനീഫ, സെയ്തലവി കടവത്ത്,അഷ്‌റഫ് ഷിഫ,കെ.പി.നാസര്‍, ഇ.ടി.സുബ്രഹ്മണ്യന്‍,അച്ചമ്പാട്ട് കുട്ടിക്കമ്മു,കെ.സി.മുഹമ്മദ് കോയ, പഞ്ചാര മുഹമ്മദ് ബാവ,കെ. അബ്ദുറഹീം നഹ, ടി.പ്രഭാകരന്‍, പ്രൊഫസര്‍ ഇ.പി.മുഹമ്മദ്‌ലി,ശബ്‌നം മുരളി, എ.ജയപ്രകാശ്, ചേങ്ങാട്ട് ഉണ്ണികൃഷ്ണന്‍, ടി.സെയ്തു മുഹമ്മദ്, വി.കാദര്‍, എ.വി.രഘുനാഥ്, എം.വി.മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.മലബാര്‍ കോ-ഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ അക്കാഡമി ചെയര്‍മാന്‍ തുടിശ്ശേരി കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു.സബ്‌സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ സി.ജംഷീദലി സ്വാഗതവും എജ്യുക്കേഷണല്‍ അക്കാഡമി വൈസ് ചെയര്‍മാന്‍ ടി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!