പരപ്പനങ്ങാടിയില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി പെരുമ്പാമ്പുകളും മൂര്‍ഖന്‍ പാമ്പുകളും

പരപ്പനങ്ങാടി: നാട്ടുകാരെ ഭീതിയിലാഴ്ത്തി പെരുമ്പാമ്പുകളും മൂര്‍ഖന്‍ പാമ്പുകളും. പരപ്പനങ്ങാടിയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ പാമ്പുകളെ കണ്ടുവരുന്നുണ്ട്. പൂരപ്പുഴഭാഗത്തുനിന്നും തുടര്‍ച്ചയായി ആറോളം പാമ്പുകളെയാണ് പിടികൂടിയത് . മലപ്പുറം ജില്ലാട്രോമാകെയര്‍ റസ്‌ക്യൂ പ്രവര്‍ത്തകരുടെനേതൃത്വത്തിലാണ് പാമ്പുകളെ രക്ഷപ്പെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയത്.

പൂരപ്പുഴ ഭാഗത്തുനിന്ന് വെള്ളിയാഴ്ച രാത്രി 11 മണിക്ക് പെരുമ്പാമ്പിനെ രക്ഷപ്പെടുത്തിയതിന് തൊട്ടടുത്ത് നിന്ന് തന്നെയാണ് ഞായറാഴ്ച രാത്രി 11 മണിക്ക് പെരുമ്പാമ്പിനെ രക്ഷപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ പുത്തന്‍പീടിക പള്ളിപ്പുറത്തുനിന്നും മര്‍ഖനെ പിടികൂടിയിരുന്നു.

ട്രോമാകെയര്‍ സ്റ്റേഷന്‍ ലീഡര്‍ സ്റ്റാര്‍ മുനീര്‍, ജംഷീര്‍ മാപ്പൂട്ടില്‍, നെച്ചിക്കാട്ട് സാലിഹ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ക്ക് അപകടരഹിത സ്‌നേക് റസ്‌ക്യൂ വിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. നാട്ടുകാരായ കൃപല്‍ സിംഗ്, പ്രകാശന്‍, ശ്രീജിത്ത്, അനില്‍കുമാര്‍, മനോജ് ,ഫൈസല്‍ പരിയാപുരം എന്നിവരുടെ സഹായത്തോടെയാണ് ട്രോമാകെയര്‍ റസ്‌ക്യൂ ടീം തുടര്‍ച്ചയായി പരിയാപുരത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Share news
error: Content is protected !!
Scroll to Top