പരപ്പനങ്ങാടി: തകര്‍ന്നുക്കിടക്കുന്ന ചാപ്പപ്പടി ടിപ്പുസുല്‍ത്താന്‍ റോഡ് പുനര്‍നിര്‍മിക്കുക, പരപ്പനങ്ങാടി-ചെട്ടിപ്പടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പരപ്പനങ്ങാടി മുന്‍സിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് പൊതുമരാമത്ത് ഓഫീസിലേക്ക് മാര്‍ച്ചും കൂട്ടധര്‍ണ്ണയും നടത്തി.
ധര്‍ണ്ണ മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി സി അബ്ദുറഹ്മാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പി അലിഅക്ബര്‍ അധ്യക്ഷനായി. സി ടി നാസര്‍, കടവത്ത് സൈതലവി, നവാസ് ചിറമംഗലം, അസീസ് ഉള്ളണം, എ പി കുഞ്ഞിമോന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




