പരപ്പനങ്ങാടി പോലീസ്‌ സ്‌റ്റേഷനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്‌

snake 4പരപ്പനങ്ങാടി പോലീസിന്‌ ഒന്നുമനസിലായി സമരക്കാരെയോ കള്ളന്‍മാരെയോ നേരിടുന്ന അത്ര എളുപ്പമല്ല പാമ്പിനോടുള്ള കളി. ഇന്നു ഉച്ചയോടെ പരപ്പനങ്ങാടി പോലീസ്‌ സ്‌റ്റേഷനുള്ളില്‍ കയറിക്കൂടിയ മൂര്‍ഖന്‍ പാമ്പ്‌ കുറച്ച്‌ നേരമൊന്നുമല്ല കൃത്യനിര്‍വഹണം തടസപ്പെടുത്തിയത്‌. മൂര്‍ഖനായതുകൊണ്ട്‌ കേസെടുക്കാനും പറ്റില്ലെല്ലോ?.
snake 2
സ്റ്റേഷനില്‍ കയറിയ പാമ്പിനെ അറസ്റ്റ്‌ ചെയ്യാന്‍ ഒടുവില്‍ പോലീസിന്‌ ട്രോമാകെയറുകാരുടെ സഹായം തേടേണ്ടി വന്നു. പാമ്പുപിടുത്തത്തില്‍ സ്‌പെഷലിസ്റ്റായ ട്രോമാകെയര്‍ പ്രവര്‍ത്തകന്‍ ബഷീര്‍ താനൂരിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി നടത്തിയ തിരച്ചിലിനൊടുവില്‍ ഉഗ്രവിഷമുള്ള മൂര്‍ഖനെ പിടികൂടുകയായിരുന്നു. പിടികൂടി മൂര്‍ഖനെ കാട്ടിലേക്ക്‌ തുറന്നു വിടുമെന്ന്‌ എസ്‌ഐ പറഞ്ഞു.snake 5

ട്രോമാ കെയര്‍ സംഘത്തില്‍ പി.ഒ നയിം, പി.ഒ അന്‍വര്‍ എന്നിവരും ഉണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top