Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ‘ഉമ്മാന്റെ വടക്കിനി’ തുറന്നു

HIGHLIGHTS : പരപ്പനങ്ങാടി നഗരസഭയും, നഗരസഭ ദേശീയ നഗര ഉപജീവന മിഷനും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഉമ്മാന്റെവടക്കിനി’ നഗരശ്രീ ഉത്സവത്തിന്...

പരപ്പനങ്ങാടി നഗരസഭയും, നഗരസഭ ദേശീയ നഗര ഉപജീവന മിഷനും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഉമ്മാന്റെവടക്കിനി’ നഗരശ്രീ ഉത്സവത്തിന് തുടക്കം. അറുനൂറോളം അയല്‍ക്കൂട്ട അംഗങ്ങള്‍ പങ്കെടുത്ത വിളംബരജാഥ മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ് ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന ഭക്ഷ്യമേള നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.

വൈസ് ചെയര്‍പേഴ്‌സണ്‍ കെ ഷഹര്‍ബാനു അധ്യക്ഷനായി. ജില്ലയിലെ കുടുംബശ്രീ കഫേ യൂനിറ്റുകള്‍ ഒരുക്കുന്ന ഭക്ഷ്യമേളയും പ്രദര്‍ശന സ്റ്റാളുകളുമാണ് മേളയുടെ മുഖ്യ ആകര്‍ഷണം.

sameeksha-malabarinews

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി മുഹ്‌സിന, പി.വി മുസ്തഫ, പി.പി ഷാഹുല്‍ഹമീദ്, സീനത്ത് ആലിബാപ്പു, സി നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ എന്‍.എം ഷമേജ്, സി ജയദേവന്‍, ബേബി അച്യുതന്‍, നഗരസഭ സെക്രട്ടറി പി പ്രശാന്ത്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റഹിയാനത്ത്, കുടുംബശ്രീ മെംബര്‍ സെക്രട്ടറി ഉഷ, സിറ്റി മിഷന്‍ മാനേജര്‍ വിബിത, വ്യാപാരി നേതാക്കളായ എം.വി മുഹമ്മദലി, അഷ്‌റഫ് ശിഫ, എച്ച്.ഐ രാജീവന്‍ എന്നിവര്‍ സംസാരിച്ചു. . ഗായകന്‍ ഫിറോസ് ബാബു അവതരിപ്പിച്ച ഗാനമേളയും വിവിധ മത്സരങ്ങളും നടന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!