Section

malabari-logo-mobile

പരപ്പനങ്ങാടി കുപ്പിവളവിലെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിലുള്ള ദുരിതം മാറുന്നില്ല: പ്രതിഷേധവുമായി നാട്‌

HIGHLIGHTS : പരപ്പനങ്ങാടി:  കോവിഡ്‌ മഹാമാരിയില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടി ക്ലാസുകളല്ലാം ഓണ്‍ലൈന്‍ ആയതോടെ വെട്ടിലായിരിക്കുകയാണ്‌ പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവ...

പരപ്പനങ്ങാടി:  കോവിഡ്‌ മഹാമാരിയില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടി ക്ലാസുകളല്ലാം ഓണ്‍ലൈന്‍ ആയതോടെ വെട്ടിലായിരിക്കുകയാണ്‌ പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവ്‌ സ്വേദശികളായ നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികള്‍. ഒരു മൊബൈല്‍ കമ്പനികള്‍ക്കും മതിയായ റെയിഞ്ചില്ലാതായതോടെയാണ്‌ ഇവരുടെ പഠനം വഴിമുട്ടിയിരിക്കുന്നത്‌.

നെറ്റ്‌ വര്‍ക്ക്‌ പ്രശ്‌നം ഒരുവര്‍ഷമായി പരിഹരിക്കാനാകാത്തതില്‍ പ്രതിഷേധിച്ച്‌ പ്രാദേശിക വാട്ട്‌സാആപ്‌ കൂട്ടായ്‌മ വീടുകളില്‍ ഇരുന്നു പോസ്‌റ്റര്‍ പ്രതിഷേധം നടത്തി. നാനൂറോളം വീടുകളിലാണ്‌ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയത്‌.

sameeksha-malabarinews

ഈ മേഖലയില്‍ ഒരു നെറ്റ്‌ വര്‍ക്ക്‌ കമ്പനിക്കും കവറേജ്‌ ഇല്ല. കോവിഡ്‌ വ്യാപനത്തിന്റ ഒന്നാം ഘട്ടത്തില്‍ ഈ വിഷയം മലബാറിന്യൂസ്‌ പൊതുസമൂഹത്തിന്റെ മുന്നിലെത്തിച്ചിരുന്നു. ഇതേ തുടര്‍ന്ന്‌ ഈ പ്രശ്‌നം പരിഹരിക്കാന്‍ കമ്പനികള്‍ തയ്യാറാകുയും, ടവര്‍ സ്ഥാപിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. എന്നാല്‍ കോവിഡ്‌ രണ്ടാം ഘട്ടം ശക്തമായതോടെ സാമ്പത്തിക ഞെരുക്കം പറഞ്ഞുകൊണ്ട്‌ നെറ്റ്‌ വര്‍ക്ക്‌ കമ്പനികള്‍ പണം മുടക്കാനാവില്ലെന്ന നിലപാട്‌ സ്വീകരിച്ചതോടെയാണ്‌ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്‌. വിദ്യാഭ്യാസവകുപ്പും, പ്രാദേശിക ഭരണകൂടവും ഇക്കാര്യങ്ങളില്‍ അടിയന്തിരമായി ശ്രദ്ധകൊടുക്കണമെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!