പരപ്പനങ്ങാടി: 20 രൂപയ്ക്ക് ഭക്ഷണം വിളമ്പുന്ന ജനകീയ ഹോട്ടല്‍ പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പരപ്പനങ്ങാടി നഗരസഭയിലെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി പുത്തരിക്കല്‍ സിഎച്ച്‌സിക്ക് സമീപമാണ് ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
കുടുംബശ്രീ യൂണിറ്റ് ആരംഭിച്ച പദ്ധതിയില്‍ 20 രൂപയ്ക്ക് ഉച്ചയൂണ് ഹോട്ടലില്‍ നിന്ന് നേരിട്ടും 25 രൂപയ്ക്ക് പാര്‍സല്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലും എത്തിച്ചു നല്‍കും.
ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി വി ജമീല ടീച്ചര്‍ നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ ഉസ്മാന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഭവ്യാരാജ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റ് ചെയര്‍മാന്‍ എം ഉസ്മാന്‍, കൗണ്‍സിലര്‍മാരായ ദേവന്‍ ആലുങ്ങല്‍, നൗഫല്‍ ഇല്ലിയന്‍, സെക്രട്ടറി ഡി ജയകുമാര്‍, ഉഷാകുമാരി, വിബിതാബാബു, റാഷിയ എന്നിവര്‍ സംബന്ധിച്ചു.




