തെരുവ് നായ പ്രശ്നത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പരപ്പനങ്ങാടി സി പി ഐ ലോക്കൽ കമ്മിറ്റി

പരപ്പനങ്ങാടി : നഗരപരിധിക്കുള്ളിൽ ദിവസേന രൂക്ഷമാകുന്ന തെരുവ് നായ ശല്യം അടിയന്തിരമായി നിയന്ത്രിക്കുന്നതിനായി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടി സി പി ഐ ലോക്കൽ കമ്മിറ്റി മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നൽകി.

കമ്മിറ്റി നൽകിയ അറിയിപ്പിൽ, നിലവിലുള്ള കോടതി വിധിയും കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ മാർഗ്ഗനിർദേശങ്ങളും അനുസരിച്ച് മുനിസിപ്പാലിറ്റി ഉടനടി ഇടപെടേണ്ടതുണ്ടെന്ന് വിശദീകരിച്ചു. പൊതുസ്ഥലങ്ങളും സ്കൂൾ പരിസരങ്ങളും ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ തെരുവ് നായകളുടെ സാന്നിധ്യം വർധിച്ചതോടെ നാട്ടുകാർ ഏറെ ആശങ്കയിലാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top