
പരപ്പനങ്ങാടി :പരപ്പനങ്ങാടി ഓപ്പറേറ്റീവ് ബാങ്ക് ചെട്ടിപ്പടി ശാഖയുടെ നവീകരിച്ച ഓഫീസ് ഉൽഘാടനം മുൻ മന്ത്രി പികെ അബ്ദുറബ്ബ് ,മലപ്പുറം ജോയിന്റ് രജിസ്ട്രാർ ജനറൽ സുരേന്ദ്രൻ ചെമ്പ്ര എന്നിവർ ചേർന്ന് നിർവഹിച്ചു .കടലുണ്ടി റോഡിലെ കൂടുതൽ സൗകര്യമുള്ള കെട്ടിടത്തിലേക്കാണ് ശാഖയുടെ പ്രവർത്തനം മാറ്റിയത് .
.70 വയസ്സ് പൂർത്തിയായ എ ക്ലാസ് മെബർമാർക്കു 300 രൂപ വിലയുള്ള മരുന്നുകൾ ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ മുഖേന മാസംതോറും നൽകുമെന്ന പ്രഖ്യാപനം മുനിസിപ്പൽ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നടത്തി .വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം നിത്യരോഗികളായി മാറിയ ബാങ്കിന്റെ എ ക്ലാസ് അംഗങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക .ബാങ്ക് പ്രസിഡന്റ് അചമ്പാട്ടു കുട്ടിക്കമ്മു നഹ അദ്ധ്യക്ഷം വഹിച്ചു .
സെക്രട്ടറി എ അഹമ്മദ് ആസിഫ് സ്വാഗതം പറഞ്ഞു .നഗരസഭ വൈസ് ചെയർപേഴ്സൺ ബിപി ഷാഹിദ ,തിരൂരങ്ങാടി സർക്കിൾ സഹകരണ യൂണിയൻ ഇസ്മായിൽ കാവുങ്ങൽ ,അസിസ്റ്റന്റ് ഡയരക്ടർ ജനറൽ അജീന്ദ്രൻ ,രാജൻ ,സീനിയർ യുണിറ്റ് ഇൻസ്‌പെക്ടർ വിനോദ് ,കെ കെ സൈദലവി ,വിപി ഖാദർ ,ടി കാർത്തികേയൻ ,ഗിരീഷ് തോട്ടത്തിൽ ,ബിപി ഹംസക്കോയ ,അലി തെക്കേപ്പാട്ടു തുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു . ഭരണസമിതി വൈസ് പ്രസിഡന്റ് യൂനുസ് സലിം നന്ദി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




