പരപ്പനങ്ങാടി:ഫുട്ബോൾ വേൾഡ് കപ്പിന് ആവേശകരമാക്കി കൊണ്ട് പരപ്പനങ്ങാടി ശിഹാബ് തങ്ങൾ മെമ്മോറിയൽ കോളജ് വിദ്യാർഥി കൂട്ടായ്മ വേൾഡ് കപ്പ് ഫ്രണ്ട്‌ലി കിക്കോഫ് -2018 സൗഹൃദ ഫുട്‍ബോൾ മത്സരം സംഘടിപ്പിച്ചു. പ്രീകോർട്ടറിൽ പ്രവേശിച്ച പ്രമുഖ നാല് ടീമുകളായ അർജന്റീന ബ്രസീൽ ,പോർച്ചുഗൽ,സ്പെയിൻ എന്നിവർ തമ്മിൽ നടന്ന മത്സരത്തിലെ ഫൈനൽ കലാശക്കളിയിൽ അർജന്റീനയും പോർച്ചുഗലും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പോർച്ചുഗൽ അർജന്റീനയെ പരാജയപ്പെടുത്തി.
നൈജീരിയൻ താരം ചീമ , പി പി താസിബ്, കെ ഇസ്മായിൽ വോൾക്കാനോ, പി പി നൗഷാദ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. പി പി നൗഫൽ, കെ കെ സിദ്ധീഖ്, കെ ടി നിഹാൽ എന്നിവർ കളി നിയന്ത്രിച്ചു. മത്സരത്തിലെ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും പരപ്പനങ്ങാടി അഡീഷനൽ സബ് ഇൻസ്പെക്ടർ അനിൽ കുമാർ സാർ നൽകി.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു .അമീറലി മാസ്റ്റർ ,റിയാസ് മാസ്റ്റർ ,നൗഫൽ മാസ്റ്റർ ,റബിഷിത്ത് മാസ്റ്റർ ,റഹൂഫ് എന്നിവർ സംസാരിച്ചു .





