പരപ്പനങ്ങാടിയില്‍ ചീട്ടുകളി പിടികൂടി

cardപരപ്പനങ്ങാടി: പണം വെച്ച്‌ ചീട്ടുകളിക്കുന്ന അഞ്ചംഗ സംഘം പോലീസ്‌ പിടിയില്‍. ചെട്ടിപ്പടി കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിന്‌ മുന്‍വശത്തുള്ള വാടകക്കെട്ടിടത്തില്‍ നിന്നാണ്‌ സംഘത്തെ പരപ്പനങ്ങാടി പോലീസ്‌ പിടികൂടിയത്‌.

ഇവരില്‍ നിന്ന്‌ 3700 രൂപയും പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌. ഇവിടെ സ്ഥിരമായി കളി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ്‌ നടത്തിയ റെയിഡിലാണ്‌ ഇവര്‍ പിടിയിലായത്‌.
പരപ്പനങ്ങാടി എസ്‌ഐ ജയന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ പ്രതികളെ പിടികൂടിയിത്‌.

Share news
error: Content is protected !!
Scroll to Top